tag:blogger.com,1999:blog-4914615828854351054.post745510707904962659..comments2024-01-09T00:28:04.420-08:00Comments on ജനശബ്ദം: 1.കേരളത്തിന്റെ സര്വ്വതോന്മുഖ വികസനം ലക്ഷ്യമാക്കുന്ന ഇടതുമുന്നണി പ്രകടന പത്രിക.ജനശബ്ദംhttp://www.blogger.com/profile/08652210587322945611noreply@blogger.comBlogger1125tag:blogger.com,1999:blog-4914615828854351054.post-15286658250733686502011-03-15T03:13:02.168-07:002011-03-15T03:13:02.168-07:00അഴിമതിരഹിത ജനപക്ഷ വികസനം
1. ദേശീയ രാഷ്ട്രീയവും 1...അഴിമതിരഹിത ജനപക്ഷ വികസനം

1. ദേശീയ രാഷ്ട്രീയവും 13-ആം കേരള നിയമസഭാ തെരഞ്ഞെടുപ്പും

2006 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍നിന്ന് വ്യത്യസ്തമായൊരു ദേശീയ രാഷ്ട്രീയ പശ്ചാത്തലമാണ് 13-ാം കേരള നിയമസഭാ തെരഞ്ഞെടുപ്പിനുള്ളത്. അന്ന് ബി.ജെ.പിയെ അധികാരത്തില്‍നിന്ന് അകറ്റിനിര്‍ത്തുന്നതിനായി ഇടതുപക്ഷം യു.പി.എ സര്‍ക്കാരിനെ പിന്തുണച്ചു. ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ മതനിരപേക്ഷതയ്ക്കും ന്യൂനപക്ഷാവകാശ പ്രതിബദ്ധതയ്ക്കും ഉത്തമ നിദര്‍ശനമായിരുന്നു സംസ്ഥാനത്തെ രാഷ്ട്രീയ ശത്രുക്കളുടെ ഒരു കേന്ദ്രസര്‍ക്കാരിനെ പിന്താങ്ങിയ ഈ നിലപാട്. എന്നാല്‍, കോണ്‍ഗ്രസ്സിന്റെ അമേരിക്കന്‍ വിധേയത്വവും ജനവിരുദ്ധ നയങ്ങളും മൂലം ഇടതുപക്ഷം ആ പിന്തുണ പിന്‍വലിച്ചു. ഒരു അവസരവാദ കൂട്ടുകെട്ടിന്റെ പിന്തുണയോടെ ഇന്ന് കേന്ദ്രം ഭരിച്ചുകൊണ്ടിരിക്കുന്ന രണ്ടാം യു.പി.എ സര്‍ക്കാരാവട്ടെ കൂടുതല്‍ തീവ്രതയോടെ ആഗോളവല്‍ക്കരണ ജനവിരുദ്ധ നയങ്ങള്‍ നടപ്പാക്കുകയാണ്.
രണ്ടാം യുപിഎ സര്‍ക്കാര്‍ അമേരിക്കന്‍ വിധേയത്വ നയമാണ് നിര്‍ലജ്ജം പിന്തുടരുന്നത്. ആണവക്കരാര്‍ അമേരിക്കയുമായുളള തന്ത്രപരമായ സൈനിക ബന്ധത്തിന്റെ തുടക്കമായിരുന്നു. അമേരിക്കന്‍ സമ്മര്‍ദ്ദത്തിനു വഴങ്ങി ധനകാര്യമേഖലയില്‍ ആഗോളവത്കരണ പരിഷ്കാരങ്ങള്‍ പൂര്‍വാധികം ശക്തിയോടെ മുന്നോട്ടു കൊണ്ടുപോവുകയാണ്. ചരക്കുകളുടെ കാര്യത്തിലെന്നപോലെ ധനകാര്യത്തിലും ഇന്ത്യയെ ഒരു തുറന്ന സമ്പദ്ഘടനയാക്കുകയാണ് ഈ നടപടികളുടെ ലക്ഷ്യം. കോര്‍പ്പറേറ്റുകള്‍ക്ക് ഭീമമായ നികുതി ഇളവുകള്‍ പ്രഖ്യാപിക്കുന്ന കേന്ദ്രസര്‍ക്കാര്‍ വരുമാന നഷ്ടം നികത്താന്‍ പൊതുമേഖലയെ കോര്‍പ്പറേറ്റുകള്‍ക്ക് വില്‍ക്കുകയാണ്. ഇവയെല്ലാം സ്വാശ്രയത്വത്തിന് മാത്രമല്ല, രാഷ്ട്രപരമാധികാരത്തിനു തന്നെ ഭീഷണിയായി മാറിക്കൊണ്ടിരിക്കുന്നു.

കേന്ദ്രനയങ്ങള്‍ രൂക്ഷമായ വിലക്കയറ്റത്തിലേയ്ക്കും ജനജീവിതദുരിതത്തിലേയ്ക്കും നയിച്ചിരിക്കുകയാണ്. കാര്‍ഷിക നിക്ഷേപത്തിലുണ്ടായ ഇടിവു മൂലം ഉല്പാദനം മുരടിച്ചു നില്ക്കുന്നതും ഇടത്തട്ടുകാരുടെയും ഊഹക്കച്ചവടക്കാരുടെയും തിരിമറികളും ഭക്ഷ്യസാധനങ്ങളുടെ വിലവര്‍ദ്ധനയ്ക്ക് ഇടയാക്കിരിക്കുന്നു. കേന്ദ്രസര്‍ക്കാരാകട്ടെ, വില നിയന്ത്രിക്കുന്നതിന് പൊതുവിതരണ സമ്പ്രദായം ഉപയോഗപ്പെടുത്താന്‍ വിസമ്മതിക്കുകയാണ്. എണ്ണവില തുടര്‍ച്ചയായി ഉയര്‍ത്തുന്നത് ഭക്ഷ്യവിലക്കയറ്റം പൊതുവിലക്കയറ്റമായി മാറുന്നതിന് പ്രേരകമായിരിക്കുകയാണ്. കേന്ദ്ര ബജറ്റില്‍ വിലക്കയറ്റത്തെ തടയാന്‍ ഫലപ്രദമായ ഒരു നിര്ദ്ദേശവുമില്ല. ധനികര്‍ക്ക് 5.6 ലക്ഷം കോടി രൂപയുടെ നികുതിയിളവ് നല്‍കിയവര്‍ക്ക് ഭക്ഷ്യസുരക്ഷാ നിയമം നടപ്പാക്കുന്നതിനുള്ള 90,000 കോടി രൂപ കണ്ടെത്താനായിട്ടില്ല.ജനശബ്ദംhttps://www.blogger.com/profile/08652210587322945611noreply@blogger.com