tag:blogger.com,1999:blog-4914615828854351054.post586172930960559012..comments2024-01-09T00:28:04.420-08:00Comments on ജനശബ്ദം: "ഇതാണ് ഞങ്ങളുടെ രോദനം, ഇതാണ് ഞങ്ങളുടെ പ്രാര്‍ഥന-ഈ ലോകത്ത് സമാധാനം സ്ഥാപിക്കുക"ജനശബ്ദംhttp://www.blogger.com/profile/08652210587322945611noreply@blogger.comBlogger1125tag:blogger.com,1999:blog-4914615828854351054.post-79075100991871403152011-08-06T05:56:02.784-07:002011-08-06T05:56:02.784-07:00"ഇതാണ് ഞങ്ങളുടെ രോദനം, ഇതാണ് ഞങ്ങളുടെ പ്രാര്..."ഇതാണ് ഞങ്ങളുടെ രോദനം, ഇതാണ് ഞങ്ങളുടെ പ്രാര്‍ഥന-ഈ ലോകത്ത് സമാധാനം സ്ഥാപിക്കുക" <br /><br />"ഇതാണ് ഞങ്ങളുടെ രോദനം, ഇതാണ് ഞങ്ങളുടെ പ്രാര്‍ഥന-ഈ ലോകത്ത് സമാധാനം സ്ഥാപിക്കുക" ഹിരോഷിമ ആണവായുധ ആക്രമണത്തിന്റെ ഇര സഡോക്കോയെന്ന പന്ത്രണ്ടുകാരിയ്ക്കായി കെട്ടിയുയര്‍ത്തപ്പെട്ട സമാധാന സ്മാരകത്തിലെ വരികളാണിവ. യുദ്ധവിരുദ്ധ മുന്നേങ്ങളുടെ സത്യവാങ്മൂലമായി ഇത് വായിക്കാം. ലോകത്തെ നടുക്കിയ ഹിരോഷിമ അണുബോംബ് സ്ഫോടനം നടന്നിട്ട് ഇന്നേക്ക് 66 വര്‍ഷം തികയുകയാണ്. ഒന്നരലക്ഷത്തിലധികം പേര്‍ക്കാണ് ജീവന് നഷ്ടമായത്. ആണവവികിരണമേറ്റ സഡോക്കോ പത്ത് വര്‍ഷത്തെ ദുരിതത്തിനൊടുവിലാണ് മരണത്തിന് കീഴടങ്ങിയത്. രണ്ടാം ലോകമഹായുദ്ധത്തില്‍ പങ്കാളിയായ അമേരിക്ക ആറ്റംബോംബിന്റെയും ഭീകരതയുടെയും മേധാവിത്വം തങ്ങള്‍ക്ക് മാത്രമാണെന്ന് അസന്ദിഗ്ധമായി പ്രഖ്യാപിച്ചു; അത് പ്രയോഗിക്കുകയും ചെയ്തു.<br /> <br />ന്യൂയോര്‍ക്കിലെ മാന്‍ഹാട്ടനില്‍നിന്ന് തുടങ്ങിയ രഹസ്യനീക്കങ്ങള്‍ ഹിരോഷിമയിലെയും നാഗസാക്കിയിലെയും പച്ചജീവനുകളുടെ പകല്‍ക്കുരുതിയോടെ പരസ്യമാക്കപ്പെട്ടു. ആണവപദ്ധതികള്‍ ഇല്ലാതിരുന്ന ജപ്പാന്റെ ആകാശത്തിന് മുകളില്‍ കഴുകന്മാര് വട്ടമിട്ടു. അമേരിക്കയുടെ അണുബോംബ് വര്‍ഷിക്കാനുള്ള നീക്കത്തിനെതിരെ ആല്‍ബര്‍ട്ട് ഐന്സ്റ്റീന് ഉള്‍പ്പെടെയുള്ളവര്‍ പ്രതികരിച്ചെങ്കിലും "ചെകുത്താന്റെ മുന്നില്‍ ഓതിയ വേദവാക്യങ്ങളായി" അവ മാറി. അമേരിക്കന്‍ പ്രസിഡന്റ് ഹാരി എസ് ട്രൂമാന്റെ കൊലച്ചിരിക്കു മുന്നില്‍ നിശബ്ദമാക്കപ്പെട്ടത് നിരപരാധികളുടെ നിലവിളികളാണ്. 1945 ആഗസ്ത് ആറിന് ലോകം കണ്ട ഏറ്റവും വലിയ അണുബോംബ് ആക്രമണം ഹിരോഷിമയെ ചുട്ടു ചാമ്പലാക്കി. ആഗസ്ത് ഒമ്പതിന് നാഗസാക്കിയിലും ബോംബ് വര്‍ഷിച്ചു. 20 ലക്ഷം പേര് മരിച്ച വിയറ്റ്നാം യുദ്ധവും പതിനായിരങ്ങള്‍ കൊല്ലപ്പെടുകയും ലക്ഷങ്ങള്‍ അഭയാര്‍ഥികളാവുകയുംചെയ്ത അഫ്ഗാനിസ്ഥാന് , ഇറാഖ് യുദ്ധങ്ങളും അമേരിക്കന്‍ ഭീകരതയ്ക്കും മനുഷ്യവേട്ടയ്ക്കും അവസാനമില്ലെന്നതിന്റെ സാക്ഷ്യപ്പെടുത്തലാണ്. വികസ്വര രാജ്യങ്ങളുടെ ആയുധവിപണിയെ മുന്നില്‍കണ്ട് യുദ്ധോത്സുകത വളര്‍ത്താനുള്ള അമേരിക്കന്‍നീക്കങ്ങളും തിരിച്ചറിയപ്പെടണം.ജനശബ്ദംhttps://www.blogger.com/profile/08652210587322945611noreply@blogger.com