tag:blogger.com,1999:blog-4914615828854351054.post3167984485677551359..comments2024-01-09T00:28:04.420-08:00Comments on ജനശബ്ദം: ജനവിരുദ്ധനയങ്ങള്‍ക്കെതിരെ പോരാട്ടംജനശബ്ദംhttp://www.blogger.com/profile/08652210587322945611noreply@blogger.comBlogger1125tag:blogger.com,1999:blog-4914615828854351054.post-86825648277589851972010-03-09T09:41:33.426-08:002010-03-09T09:41:33.426-08:00ജനവിരുദ്ധനയങ്ങള്‍ക്കെതിരെ പോരാട്ടം
പാര്‍ലമെന്റ് അ...ജനവിരുദ്ധനയങ്ങള്‍ക്കെതിരെ പോരാട്ടം <br />പാര്‍ലമെന്റ് അവലോകം പി കരുണാകരന് <br />ഫെബ്രുവരി 22ന് രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് പാര്‍ലമെന്റ് സമ്മേളനം ആരംഭിച്ചത്. അന്തരിച്ച മുന്‍ ജനപ്രതിനിധികള്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചുകൊണ്ട് ആദ്യദിവസം സമ്മേളനം പിരിയുകയാണുണ്ടായത്. സഖാവ് ജ്യോതിബസുവിന്റെ സംഭവബഹുലമായ രാഷ്ട്രീയജീവിതത്തെ സംബന്ധിച്ച അനുശോചനപ്രമേയം സ്പീക്കര്‍ സഭയില്‍ അവതരിപ്പിച്ചത്് പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു. ജനകീയ ആവശ്യങ്ങള്‍ അലയടിച്ചുയര്‍ന്ന സമരവേദിയായി ആദ്യദിവസംതന്നെ പാര്‍ലമെന്റ്് സമ്മേളനം മാറുകയായിരുന്നു. ജനജീവിതം ദുസ്സഹമാക്കുന്ന വിലക്കയറ്റത്തെക്കുറിച്ചുള്ള അടിയന്തരപ്രമേയത്തിന് ഇടതുപക്ഷപാര്‍ടികളും ബിജെപിയും സര്‍ക്കാരിനെ അനുകൂലിക്കുന്ന എസ്പി, ആര്‍ജെഡി തുടങ്ങിയ കക്ഷികളും എന്‍ഡിഎയിലെ മറ്റ് ഘടകകക്ഷികളും നോട്ടീസ് നല്‍കിയിരുന്നു. സര്‍ക്കാര്‍ റൂള്‍ 193 അനുസരിച്ച് ചര്‍ച്ചചെയ്യാന്‍ തയ്യാറായെങ്കിലും പ്രശ്നത്തിന്റെ ഗൌരവം കണക്കിലെടുത്ത് സഭാ നടപടി നിര്‍ത്തിവച്ച് അടിയന്തര പ്രാധാന്യമുള്ള പ്രശ്നമെന്ന നിലയില്‍ ചര്‍ച്ചചെയ്യാന്‍ പ്രതിപക്ഷമാകെ നിര്‍ബന്ധിച്ചു. ഇതിന് തയ്യാറാകാത്ത സാഹചര്യത്തില്‍ ആദ്യദിവസം പ്രതിപക്ഷമാകെ സഭ വിട്ടിറങ്ങി പ്രതിഷേധം രേഖപ്പെടുത്തി. 24ന് വീണ്ടും സഭ ചേര്‍ന്നപ്പോള്‍ ഇതേവിഷയം പ്രതിപക്ഷം സഭയില്‍ ഉയര്‍ത്തിയത് പ്രതിഷേധം ശക്തിപ്പെടുത്തി. കക്ഷിനേതാക്കളെല്ലാം സംസാരിച്ചതിനുശേഷം സ്പീക്കര്‍ ഇത് സംബന്ധിച്ച് നല്കിയ റൂളിങ് റൂള്‍ 193 അനുസരിച്ച് ചര്‍ച്ചചെയ്യാനായിരുന്നു. തീര്‍ത്തും തെറ്റായ സമീപനത്തിനെതിരെ രണ്ടാം ദിവസവും പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു. പിന്നീട് കക്ഷിനേതാക്കളുമായി നടന്ന ചര്‍ച്ചയെത്തുടര്‍ന്ന് തങ്ങളുടെ പ്രതിഷേധം നിലനിര്‍ത്തിക്കൊണ്ടുതന്നെ വിലക്കയറ്റത്തെക്കുറിച്ചുള്ള ചര്‍ച്ചയ്ക്ക് പ്രതിപക്ഷകക്ഷികള്‍ തയ്യാറായി. സര്‍ക്കാരിന് പിന്തുണ നല്കുന്ന ഡിഎംകെയും ടിഎംസിയും വിലക്കയറ്റത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ചു. വിലക്കയറ്റവുമായി ബന്ധപ്പെട്ട ചര്‍ച്ച ഫലത്തില്‍ സര്‍ക്കാരിനെതിരെയുള്ള ശക്തമായ കടന്നാക്രമണമായി മാറി. വിലക്കയറ്റം ഉണ്ടെന്നു സമ്മതിക്കുന്ന സന്ദര്‍ഭത്തിലും സംസ്ഥാനങ്ങളെ പഴിചാരി രക്ഷപ്പെടാനാണ് ഭരണകക്ഷി അംഗങ്ങള്‍ ശ്രമിച്ചത്. പൊതുവിതരണസമ്പ്രദായം സാര്‍വത്രികമാക്കുക എന്ന ആവശ്യത്തെ പ്രായോഗികമല്ലെന്നു പറഞ്ഞ് തള്ളിക്കളയുകയാണ് ധനമന്ത്രി ചെയ്തത്. ഭക്ഷ്യനയത്തിലെ പരാജയം, അവശ്യവസ്തു നിയന്ത്രണ നിയമം നടപ്പാക്കാത്തത്, പൊതുവിതരണ സമ്പ്രദായത്തെ തകര്‍ത്തത്, എണ്ണ വില തുടങ്ങിയ കാര്യങ്ങള്‍ ഇടതുപക്ഷ പാര്‍ടികള്‍ ശക്തമായി പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. പാര്‍ലമെന്റിലെ പ്രമുഖ നേതാക്കളായ സുഷമ സ്വരാജ്, ബസുദേവ് ആചാര്യ, മുലായം സിങ്, ലാലുപ്രസാദ് യാദവ്, ശരത് യാദവ്, ടി ആര് ബാലു തുടങ്ങിയ നേതാക്കള്‍ സര്‍ക്കാരിനെതിരെ ശക്തമായ വിമര്‍ശവുമായി മുന്നോട്ടുവന്നു. സര്‍ക്കാരിനുവേണ്ടി കോഗ്രസ് നേതാക്കള്‍ തീര്‍ത്ത പ്രതിരോധം തീര്‍ത്തും ദുര്‍ബലമായിരുന്നു. ചര്‍ച്ചയ്ക്കിടയില്‍ ഇടപെട്ട് ധനമന്ത്രിയും, മറുപടി പറഞ്ഞുകൊണ്ട് കൃഷിമന്ത്രിയും നല്കിയ വിശദീകരണങ്ങള്‍ പ്രതിപക്ഷത്തെ തൃപ്തിപ്പെടുത്താന്‍ പര്യാപ്തമായിരുന്നില്ല. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ വിട്ടിറങ്ങിയതോടെ ചര്‍ച്ച സമാപിക്കുകയായിരുന്നു. ഫെബ്രുവരി 25ന് റെയില്‍മന്ത്രി മമത ബാനര്‍ജി പുതിയ വര്‍ഷത്തേക്കുള്ള ബജറ്റ് അവതരിപ്പിച്ചു. 114 ലൈനുകളുടെ സാധ്യതാ പഠനവും 55 പുതിയ ലൈനുകളുടെ സര്‍വേയും ഏഴ് പാത ഇരട്ടിപ്പിക്കല്‍ സര്‍വേയും രണ്ടു ഗേജുമാറ്റ സര്‍വേയും അഞ്ച് മറ്റ് സര്‍വേ ലൈനുകളും ഉള്‍ക്കൊള്ളുന്നതാണ് പുതിയ സര്‍വേകളെ സബന്ധിച്ച വിശദീകരണം. 13 പുതിയ ലൈനുകള്‍ പൂര്‍ത്തീകരിക്കപ്പെടുമെന്നു ചൂണ്ടിക്കാണിക്കുന്നുണ്ട്. 1021 കിലോമീറ്റര്‍ ദൂരം പുതിയ ലൈനുകളുടെ പ്രവര്‍ത്തനം 2010-11ല്‍ പൂര്‍ത്തീകരിക്കപ്പെടുമെന്ന് അവകാശപ്പെടുന്നു. 11 പുതിയ പ്രോജക്ട് നിര്‍ദേശിക്കപ്പെടുന്നുണ്ട്. 19 ലൈനുകളുടെ ഗേജ് മാറ്റം പൂര്‍ത്തീകരിക്കുമെന്നു പറയുന്നു. 2010-11ല്‍ 700 കിലോ മീറ്റര്‍ റെയില്‍പാത ഇരട്ടിപ്പിക്കുമെന്നാണ് ചൂണ്ടിക്കാണിച്ചിട്ടുള്ളത്.ജനശബ്ദംhttps://www.blogger.com/profile/08652210587322945611noreply@blogger.com