tag:blogger.com,1999:blog-4914615828854351054.post1919003165493520550..comments2024-01-09T00:28:04.420-08:00Comments on ജനശബ്ദം: നട്ടംതിരിഞ്ഞ് യുഡിഎഫ് അഭയം വിവാദങ്ങളില്ജനശബ്ദംhttp://www.blogger.com/profile/08652210587322945611noreply@blogger.comBlogger1125tag:blogger.com,1999:blog-4914615828854351054.post-60280011708125761682011-04-08T12:48:21.759-07:002011-04-08T12:48:21.759-07:00നട്ടംതിരിഞ്ഞ് യുഡിഎഫ് അഭയം വിവാദങ്ങളില്‍
സുപ്രീംക...നട്ടംതിരിഞ്ഞ് യുഡിഎഫ് അഭയം വിവാദങ്ങളില്‍<br /><br />സുപ്രീംകോടതി ജഡ്ജിമാര്‍ക്ക് കൈക്കൂലി നല്‍കിയതിന് താന്‍ ദൃക്സാക്ഷിയാണെന്ന് പ്രസംഗിച്ച കോഗ്രസ് നേതാവ് കെ സുധാകരനെതിരെ വിജിലന്‍സ് കേസ് രജിസ്റര്‍ ചെയ്തിരിക്കുന്നു. സീനിയര്‍ കോഗ്രസ് നേതാവ് രാമചന്ദ്രന് മാസ്റര്‍ വെളിപ്പെടുത്തിയ ട്രാവന്‍കൂര്‍ ടൈറ്റാനിയം അഴിമതിയുടെ പേരില്‍ ഉമ്മന്‍ചാണ്ടിക്കും ചെന്നിത്തലയ്ക്കുമെതിരായ ഹര്‍ജി വിജിലന്‍സ് കോടതി ഫയലില്‍ സ്വീകരിച്ചിരിക്കുന്നു. പാമൊലിന്‍ കേസില്‍ ഉമ്മന്‍ചാണ്ടിയെ ഒഴിവാക്കിയതുപോലെ തന്നെയും ഒഴിവാക്കണമെന്ന് കോഗ്രസ് നേതാവ് ടി എച്ച് മുസ്തഫ കോടതിയില്‍ ആവശ്യപ്പെട്ടതിനെത്തുടര്‍ന്നുള്ള അന്വേഷണം നടക്കുന്നു. ആര് ബാലകൃഷ്ണപിള്ള ജയിലിലാണ്. പി കെ കുഞ്ഞാലിക്കുട്ടി സ്വന്തം പക്ഷത്തു നിന്നുതന്നെയുള്ള വെളിപ്പെടുത്തലുകളുടെ പ്രളയത്തില്‍ അന്വേഷണം നേരിടുന്നു. സ്ത്രീപീഡനംമുതല്‍ ജുഡീഷ്യറിയെ അവിഹിതമായി സ്വാധീനിക്കലും അധികാര ദുര്‍വിനിയോഗവുമടക്കമുള്ള കുറ്റങ്ങള്‍. മറ്റൊരു ലീഗ് നേതാവ് എം കെ മുനീറാകട്ടെ, പൊതുമരാമത്ത് മന്ത്രിയായപ്പോള്‍ നടന്ന ക്രമക്കേടുകള്‍ക്ക് നിയമനടപടി നേരിടുമ്പോള്‍ത്തന്നെ, ഇന്ത്യാവിഷന് ചാനലില്‍ അനധികൃത ഓഹരിയുണ്ട് എന്ന വാര്‍ത്തയും പുറത്തുവന്നതോടെ പരിക്ഷീണനായി നിലകൊള്ളുന്നു. യുഡിഎഫില്‍ ഇനി കളങ്കിതരല്ലാത്ത ആരുമില്ല എന്ന അവസ്ഥ. ഒരു തെരഞ്ഞെടുപ്പിനുമുന്നില്‍ ആ മുന്നണി ഇത്രയേറെ പരിതാപകരമായ സ്ഥിതി അഭിമുഖീകരിക്കുന്ന സന്ദര്‍ഭം മുമ്പുണ്ടായിട്ടില്ല.ജനശബ്ദംhttps://www.blogger.com/profile/08652210587322945611noreply@blogger.com